Sunday, January 16, 2011

'ട്രാഫിക്ക്‌' മലയാള സിനിമയ്ക്ക്‌ പുത്തനുണറ്‍വ്വ്‌...

               2010ഇല്‍ എല്‍സമ്മ എന്ന ആണ്‍കുട്ടി , കഥ തുടരുന്നു ,കോക്ക്‌ടേയില്‍ തുടങ്ങി കുറച്ച്‌ ചിത്രങ്ങള്‍ക്കേ നല്ല തിരക്കഥയുടെ പിന്‍ബലം ഉണ്ടായിരുന്നുള്ളു....
              എന്നാല്‍ തകറ്‍ന്നടിഞ്ഞ മലയാള സിനിമയ്ക്ക്‌ പുത്തനുണറ്‍വ്വ്‌ സമ്മാനിച്ചുകൊണ്ടാണു 2011ണ്റ്റെ തുടക്കം തന്നെ. 'രാജേഷ്‌ പിള്ള്' സംവിധാനം ചെയ്ത 'ട്രാഫിക്ക്‌' മലയാളികളുടെ പ്രതീക്ഷകള്‍ക്ക്‌ വീണ്ടും ചിറക്‌ മുളപ്പിച്ചിരിയ്ക്കുന്നു.
               ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇങ്ങനെ വേണം ഒരു സമ്പൂര്‍ണ്ണ സിനിമ. ബോബി സഞ്ജയ്‌ കൂട്ടുകെട്ടില്‍ പിറന്ന ഉഗ്രന്‍ തിരക്കഥ. പിന്നണിയിലെ എല്ലാവരുടെയും കഠിനാധ്വാനം സമ്മതിച്ച്‌ കൊടുക്കുക തന്നെ വേണം. എണ്റ്റെ ഊഹം ശരിയാണെങ്കില്‍ മെജോ ജോസഫ്‌ ആണ്‌ സംഗീത സംവിധാനം... ബാക്ക്ഗ്രൌണ്ട്‌ മ്യൂസിക്‌ പോലും നന്നായിട്ട്‌ ചേര്‍ന്നിട്ടുണ്ട്‌ ! നീണ്ട നിരയിലുള്ള എല്ലാ അഭിനേതാക്കളും അവരവരുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്‌......
            ഇതിനു വേണ്ടി പ്രവര്‍തിച്ച എല്ലാവരും തീറ്‍ച്ചയായും അഭിനന്ദനം അറ്‍ഹിക്കുന്നു....
ഇനിയും കാണാന്‍ ഉള്ളവര്‍ എത്റയും വേഗം കണ്ട്‌ സ്വയം ബോധ്യപ്പെടുക !

No comments:

Post a Comment