Sunday, January 16, 2011

പോലീസ്‌ പിടിച്ചെടുത്ത വാഹനങ്ങള്‍ക്കും ഒറ്റതവണ തീര്‍പ്പാക്കല്‍ നടത്തികൂടേ !?

                     അതിരാവിലെ നടക്കാന്‍ ഇറങ്ങിയ വഴിയില്‍ പോലീസ്‌ സ്റ്റേഷണ്റ്റെ മുമ്പില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളിലൂടെ ഒന്നു കണ്ണോടിച്ചു...
ശരിക്കും വിഷമം വന്നു !!     :-( ~ 
                     എത്ര പൈസ മുടക്കി വാങ്ങിയ വണ്ടികളാ കിടന്നു തുരുമ്പെടുത്ത്‌ നാശം ആവുന്നത്‌ !അതിണ്റ്റെയൊക്കെ വിലയെക്കാള്‍ പിഴ വേണം എന്നു വാശി പിടിച്ചാല്‍ ജനങ്ങള്‍ക്കും വാശിയാവും ... അതിനെ കുറിച്ചങ്ങ്‌ മറന്നു കളയും !!!
                       അല്ല... ഈ ആധാരത്തിലെ ക്രമക്കേടുകള്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ കൊണ്ട്‌ ഒഴിവാക്കാമെങ്കില്‍ അതെ പരിപാടി നടത്തി ഈ വണ്ടികള്‍ വിട്ടു കൊടുത്തു കൂടെ !?
                       ആ പണം ഖജനാവ്‌ നിറയ്ക്കാനോ('ചില വായില്‍' പോവാനോ) പോലീസിനു ആധുനിക വണ്ടികള്‍ വാങ്ങാനോ ഉപയോഗിക്കുകയും ചെയ്തുകൂടേ !!?

1 comment:

  1. may be they have already given contract for spare parts :) i mean back door trading!

    ReplyDelete