Saturday, January 22, 2011

"ശ്ശൊ.... കണ്‍ഫൂഷനായല്ലോ !!?"

>>'ലോട്ടറി കേസുകള്‍ അട്ടിമറിക്കുന്നത്‌ സി.പി. എം' ആണെന്ന്‌ ഉമ്മന്‍ ചാണ്ടി ! >>മറുവശത്ത്‌ 'വിലക്കയറ്റത്തിനു കാരണം കോണ്‍ഗ്രസ്സ്‌ നയം' എന്നു പിണറായി !
                                         ഇവരു രണ്ടു ഭാഗവും ഓരോ കാര്യത്തിനു തര്‍ക്കിക്കാതെ നിന്നിട്ട്‌ നമുക്കെന്താ പ്രയോജനം !?
                                        ഒരു കാര്യത്തിനു വേണ്ടി പോരാടാനല്ലെ ഒരു കൂട്ടരെ ജയിപ്പിച്ചതും മറുഭാഗത്തെ തോല്‍പ്പിച്ചതും !!?

ഇലക്ഷനും വരുന്നു...
ആരു നിന്നാല്‍ നാട്‌ നന്നാവും ??
"ശ്ശൊ.... കണ്‍ഫൂഷനായല്ലോ !!?"

Monday, January 17, 2011

ശ്രീശാന്ത്‌ aka ഗോപുമോന്‌ വേറ്‍ള്‍ഡ്‌ കപ്പ്‌ ടീമില്‍ ഇടമില്ല !!

 ശ്രീശാന്ത്‌ aka ഗോപുമോന്‌ വേറ്‍ള്‍ഡ്‌ കപ്പ്‌ ടീമില്‍ ഇടമില്ല...
പാവം...
ചതി ഹൃദയഭേദകം എന്ന് പറഞ്ഞ്‌ വിഷണ്ണനായി നമ്മുടെ നായകന്‍ തേരാപാരാ അലയുന്നു.... 
                     
                        എന്നാലും സിലക്റ്റ്‌ര്‍ ശ്രീകാന്തേ നെഹറയെക്കാള്‍ നല്ലത്‌ ഗോപു ആയിരുന്നു !!
                           ആഹ്‌...സംബവാമി യുഗെ യുഗേ.....

വിദ്യാ ബാലന്‍ ചേച്ചിയെ സില്‍ക്‌ സ്മിതയുടെ ജീവിത കഥ അവതരിപ്പിക്കാന്‍ ക്ഷണം !!

                              വിദ്യാ ബാലന്‍ ചേച്ചിയെ സില്‍ക്‌ സ്മിതയുടെ ജീവിത കഥ അവതരിപ്പിക്കാന്‍ ക്ഷണം !!
                             ഇത്‌ കേട്ടപ്പോള്‍ നമ്മള്‍ ഞെട്ടിയതിനേക്കാള്‍ ഞെട്ടി തരിച്ച്‌ പോയി എന്നാണ്‌ നമ്മുടെ കഥാനായിക പറഞ്ഞത്‌
......പക്ഷെ........
                            ഓഫര്‍ സ്വീകരിച്ചുകളഞ്ഞു !!!
വത്യസ്തമാണത്രേ.....
പടത്തിണ്റ്റെ പേരു കേട്ടാല്‍ തന്നെ ചെക്കന്‍മാരെല്ലാം തള്ളികേറും !
'ബാഡ്‌ പിക്‌ച്‌റ്‍'
മ്മ്...ഹും....
ആഹ്‌ ! വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല !!

പാര്‍ട്ടി ശാസിച്ചിട്ടില്ലെന്ന്‌ 'അച്ഛു' മാമ !!

                                പാര്‍ട്ടി ശാസിച്ചിട്ടില്ലെന്ന്‌ 'അച്ഛു' മാമ !!
              പാര്‍ട്ടി അങ്ങനെ വല്ല തീരുമാനവും എടുത്തതായി തനിക്ക്‌ അറിവില്ലെന്ന്‌ 'അച്ഛു' മാമ !! അല്ലാ...ഇങ്ങേരെ അറിയിച്ചുകൊണ്ട്‌ പാര്‍ട്ടി ഇതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ... !?
                          പാവം ബാക്കിയുള്ളവരുടെ ചരടുവലിക്കനുസരിച്ച്‌ തുള്ളുന്നു !
(ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ധേശിച്ചില്ലേ.... )
                    
                           ശാസന നടന്നില്ലയെന്ന്‌ പറഞ്ഞാല്‍ എനിക്ക്‌ പഴയ 'കുതിരവട്ടം പപ്പു'വിണ്റ്റെ ഡയലോഗ്‌ ഓര്‍മ്മവരുന്നു......
......,"ഉവ്വോ...ഇല്ല്യേ...ങേ....ആഹ്‌.... "

പട പേടിച്ച്‌ പന്തളത്ത്‌ ചെന്നപ്പോള്‍ അവിടെ പന്തവും കൊളുത്തിപ്പട.. !

             റോഡ്‌ നന്നാക്കും എന്ന വാക്ക്‌ സഖാവ്‌ എങ്ങനെയൊക്കെയൊ ഒപ്പിച്ചു പണി തീര്‍ത്തു !
             പണ്ട്‌ ഗട്ടര്‍ ഉള്ളതുകൊണ്ട്‌ വണ്ടികള്‍ ഇഴഞ്ഞിരുന്നിട്ട്‌ തന്നെ അപകടമരണത്തിണ്റ്റെ കണക്കില്‍ കേരളത്തിണ്റ്റെ അടുത്തെത്താന്‍ അന്യ സംസഥാനങ്ങള്‍ വെള്ളം കുടിക്കുമായിരുന്നു.... ഇപ്പോള്‍ പട പേടിച്ച്‌ പന്തളത്ത്‌ ചെന്നപ്പോള്‍ അവിടെ പന്തവും കൊളുത്തിപ്പട.. !
             റോഡിങ്ങനെ നീണ്ടുനിവറ്‍ന്ന് കിടക്കുവല്ലേ.... പിന്നെ ബ്റേക്കെന്തിനാ ആവശ്യമില്ലാതെ ഉപയോഗിക്കുന്നത്‌ എന്നാണു ബസ്സുകള്‍ പറപ്പിക്കുന്നവരുടെ മനസ്സിലിരിപ്പ്‌.... ഇന്ന് ഒന്നര മണിക്കൂറ്‍ ഞാന്‍ എങ്ങനെ ബസ്സില്‍ കഴിച്ചുകൂട്ടി എന്ന് ദൈവം തമ്പുരാനു മാത്രമേ അറിയൂ...  :-O
             പഴയ റോഡല്ലായെന്നു മനസ്സിലാക്കി കൂടുതല്‍ പോലീസിനെ വിന്യസിപ്പിക്കാന്‍ ഇനി വേറ്‍ള്‍ഡ്‌ ബാങ്കിണ്റ്റെ സഹായം കാത്തിരിക്കുവാണോ മന്ത്രി മഹാന്‍... !!!?

Sunday, January 16, 2011

തിലകന്‍ തിരിച്ച്‌ വരുന്നു... 'അച്ഛന്‍' ആയിട്ട്‌ !! ഹമ്മേ....

http://http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&tabId=14&programId=4393751&contentId=8632297....
                തിലകന്‍ തിരിച്ച്‌ വരുന്നു... അതും 'അച്ഛന്‍' ആയിട്ട്‌ !!
               പണ്ട്‌ മലയാള മനോരമയില്‍ എഡിറ്റോറിയല്‍ പേജില്‍ ഇങ്ങേരെഴുതി ലോകത്തെ തന്നെ ഏറ്റവും മികച്ച നടന്‍ അയാള്‍ തന്നെയാണെന്ന്‌... അന്നു തൊട്ട്‌ ഈ അഹങ്കാരിയെ എനിക്ക്‌ കണ്ണെടുത്താല്‍ കണ്ടുകൂടാ...(തിലകന്‍ ഫാന്‍സിനു വിഷമം ആയെങ്കില്‍ ഖേദിക്കുന്നു.... )
               'അമ്മ'യുമായി ഉടക്കിയപ്പോള്‍ ഇനി ഇയാളെ സഹിക്കേണ്ടല്ലോ എന്നു കരുതി...അപ്പോഴാ ഈ ഞെട്ടിക്കുന്ന വാര്‍ത്ത...ശ്രീ തിയേറ്റ്‌റുകളില്‍ മാത്രമായി 'അച്ഛന്‍' റിലീസിനെത്തുന്നുവത്‌റേ...
               ങാ...വരാനുള്ളത്‌ വഴിയില്‍ തങ്ങില്ലാ....