Tuesday, September 28, 2010

പ്രിയദര്‍ശണ്റ്റെ പുതിയ സിനിമയ്ക്ക്‌ സെന്‍സറ്‍ബോറ്‍ഡ്‌ അനുമതി നിഷേധിച്ചു... !

                                  രാജ്യം കണ്ടതില്‍ മികച്ച സംവിധായകരിലൊരാളായ പ്രിയദര്‍ശണ്റ്റെ പുതിയ സിനിമയായ ആക്രോശിനു സെന്‍സറ്‍ബോറ്‍ഡിണ്റ്റെ അനാവശ്യ ശാസന..... ബീഹാറിലെ ജാതി വ്യവസ്ഥ തുറന്നുകാട്ടുന്നു എന്നാരോപിച്ചു സിനിമയ്ക്ക്‌ സെന്‍സറ്‍ബോറ്‍ഡ്‌ അനുമതി നിഷേധിച്ചു.... 45 സീനുകള്‍ വെട്ടിമാറ്റാനുള്ള ബോര്‍ഡിണ്റ്റെ നിറ്‍ദ്ദേശം നിറ്‍മാതാക്കള്‍ തള്ളി ! ബാക്കിയുള്ള ഒന്നര മണിക്കൂറ്‍ പ്രദര്‍ശിപ്പിച്ചിട്ട്‌ ആറ്‍ക്കാ ഗുണം !?
                                ദലിത്‌ വിഭാഗക്കാരുടെ കഷ്ട്പ്പാടുകളും പോലിസിണ്റ്റെയും ഭരണത്തിലേയും കള്ളക്കളികള്‍ തുറന്നു കാട്ടുകാട്ടാന്‍ വേറെയെന്തു മാര്‍ഗ്ഗമാണുള്ളത്‌ !!?
                              അനുമതി നിഷേധിക്കേണ്ട എത്ര വൃത്തികെട്ട പടങ്ങള്‍ നമുക്ക്‌ ചുറ്റും ഓടുന്നു.... അതില്‍ ആറ്‍ക്കും പ്രശ്നമില്ലേ!!!?
                            റിവ്യു കമ്മിറ്റി കുഴപ്പമുണ്ടാക്കാതിരിക്കാന്‍ പ്റാര്‍ഥിക്ക്‌.... അല്ലാതെ നമ്മളെന്താ ചെയ്ക !?

Monday, September 27, 2010

"സൂപ്പര്‍ താരങ്ങള്‍ സിനിമ കുറയ്ക്കണം"--ഇന്ദ്രജിത്ത്‌.....

                              മലയാള സിനിമയുടെ പ്രതിസന്ധിക്കൊരു പരിഹാരം ഒന്നെങ്കില്‍ തിയേറ്ററുകളുടെ എണ്ണം കൂട്ടുക അല്ലെങ്കില്‍ സൂപ്പര്‍ താരങ്ങള്‍ സിനിമ കുറയ്ക്കുക.... എന്നാലെ ചെറിയ സിനിമകള്‍ നിലനില്‍ക്കു...അവയാണ്‌ മലയാള സിനിമയുടെ അടിസ്ഥാനം.....
ഇത്‌ പറഞ്ഞത്‌ ഞാനല്ല...സിനിമാതാരം ഇന്ദ്രജിത്ത്‌....
                             ഞാനൊന്നു ചോദിച്ചോട്ടെ എണ്റ്റെ പൊന്നിഷ്ടാ.......ഒരു കൊല്ലം ഇറങ്ങുന്ന ഒട്ടുമിക്ക സൂപ്പര്‍ താര ചിത്രങ്ങളും ചെറിയ സിനിമകളെ പോലെ പൊട്ടുന്നു....ഒരു കൊല്ലത്തെ ഹിറ്റ്‌ ലിസ്റ്റ്‌ എതെങ്കിലും ഒരു മോഹന്‍ലാല്‍ ചിത്രവും ഒരു മമ്മൂട്ടി ചിത്രവും കാണും...പിന്നെ 1-2 ലോ ബഡ്ജറ്റ്‌ സിനിമകളും..... പക്ഷെ ഇവയ്ക്കെല്ലാം നല്ല ഒരു തിരക്കഥയുടെ പിന്‍ബലം കാണും എന്നുറപ്പാണ്‌.....
                            സത്യത്തില്‍ ആരഭിനയിക്കുന്നു എന്നത്‌ തുടക്കത്തിലെ തള്ളികയറ്റത്തിനെയെ സഹായിക്കു !കഥയാണു സിനിമയുടെ നട്ടെല്ല്...പിന്നെ പുറകില്‍ പ്രവര്‍ത്തിക്കുന്നവരും.... പുതുമുഖങ്ങളെ തേടിപ്പോവുന്നവറ്‍ പുതിയ തിരക്കഥകൃത്തുക്കളെയാണു അന്വേഷിക്കേണ്ടത്‌.... പഴയ മഹാന്‍മാരുടെ പാത പിന്‍ തുടരാന്‍ പറ്റിയവരെ.............

Wednesday, September 22, 2010

പിന്നെയും ചങ്കരന്‍ തെങ്ങേല്‍ തന്നെ.... !!!!

                                  ഇന്നും ഗെയിംസ്‌ പ്രതിസന്ധിക്കൊരു കുറവുമില്ല....പ്രധാനവേദിയായ ജവാഹറ്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഭാരോദ്വഹന വേദിയുടെ താല്‍ക്കാലിക്‌ മേല്‍ക്കൂര തകറ്‍ന്നു വീണ്‌ ഒരാള്‍ക്ക്‌ പരിക്ക്‌.....
                               ഗെയിംസ്‌ ഗ്രാമത്തിണ്റ്റെ മെച്ചം കണ്ട്‌ ന്യുസീലാണ്റ്റ്‌ ഒഴിയും എന്ന കാര്യം എതാണ്ട്‌ ഉറപ്പായി !!ഓരോ ദിവസവും പ്രശ്നങ്ങള്‍ കൂടി വരുന്നതല്ലാതെ കുറയുന്നില്ല....
എന്തായാലും ഗെയിംസ്‌ കഴിയുമ്പോള്‍ തലയില്‍ മുണ്ടിട്ട്‌ നടക്കാന്‍ തയ്യാറായിക്കോളു !!!!

Tuesday, September 21, 2010

ലോകജനതയ്ക്കു മുന്നില്‍ നാം നാണംകെടുമോ... !?

                       കോമണ്‍ വെല്‍ത്ത്‌ ഗെയിംസിനു നമ്മുടെ ഭാരതത്തില്‍ വെച്ച്‌ തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ പുതിയ വിവാദങ്ങള്‍ ഉയരുന്നു...... കായിക താരങ്ങള്‍ക്ക്‌ താമസിക്കാനുള്ളാ ഗെയിംസ്‌ ഗ്രാമത്തിനു നിലവാരമില്ല എന്നതാണ്‌ പുതിയ വിശേഷം !
                     ഗെയിംസ്‌ ഫെഡറേഷന്‍ മേധാവി മൈക്‌ ഫെനല്‍ കേന്ദ്ര ക്യാബിനെറ്റ്‌ സെക്രട്ടറിക്ക്‌ പരാതി നല്‍കിയത്‌ കണക്കിലെടുത്ത്‌ ന്യു സീലാണ്റ്റ്‌,അയറ്‍ലണ്റ്റ്‌,...തുടങ്ങിയ രാജ്യങ്ങള്‍ അവിടെ തങ്ങില്ലെന്നു പ്രതികരിച്ചിട്ടുണ്ട്‌....
                     അതിണ്റ്റെയിടെയ്ക്കാണു വേദിയ്ക്കു സമീപം റോഡ്‌ മുറിച്ചുകടക്കാന്‍ ഉണ്ടാക്കിയ മേല്‍ പാലം തകറ്‍ന്നത്‌... 23 പേറ്‍ക്ക്‌ പരിക്കേറ്റ സംഭവത്തോടെ നമ്മള്‍ ലോകജനതയ്ക്കു മുന്നില്‍ പരിഹാസപാത്രം ആവുമെന്നു ഏതാണ്ട്‌ ഉറപ്പായി !!!!
കാണാന്‍ പോവുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലൊ... !!!?
സംഭവാമി യുഗെ യുഗെ......... വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല !!
ലോകജനതയ്ക്കു മുന്നില്‍ നാം നാണംകെടുമോ... !?കോമണ്‍ വെല്‍ത്ത്‌ ഗെയിംസിനു നമ്മുടെ ഭാരതത്തില്‍ വെച്ച്‌ തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ പുതിയ വിവാദങ്ങള്‍ ഉയരുന്നു...... കായിക താരങ്ങള്‍ക്ക്‌ താമസിക്കാനുള്ളാ ഗെയിംസ്‌ ഗ്രാമത്തിനു നിലവാരമില്ല എന്നതാണ്‌ പുതിയ വിശേഷം !ഗെയിംസ്‌ ഫെഡറേഷന്‍ മേധാവി മൈക്‌ ഫെനല്‍ കേന്ദ്ര ക്യാബിനെറ്റ്‌ സെക്രട്ടറിക്ക്‌ പരാതി നല്‍കിയത്‌ കണക്കിലെടുത്ത്‌ ന്യു സീലാണ്റ്റ്‌,അയറ്‍ലണ്റ്റ്‌,...തുടങ്ങിയ രാജ്യങ്ങള്‍ അവിടെ തങ്ങില്ലെന്നു പ്രതികരിച്ചിട്ടുണ്ട്‌.... അതിണ്റ്റെയിടെയ്ക്കാണു വേദിയ്ക്കു സമീപം റോഡ്‌ മുറിച്ചുകടക്കാന്‍ ഉണ്ടാക്കിയ മേല്‍ പാലം തകറ്‍ന്നത്‌... ൨൩ പേറ്‍ക്ക്‌ പരിക്കേറ്റ സംഭവത്തോടെ നമ്മള്‍ ലോകജനതയ്ക്കു മുന്നില്‍ പരിഹാസപാത്രം ആവുമെന്നു ഏതാണ്ട്‌ ഉറപ്പായി !!!!കാണാന്‍ പോവുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലൊ... !!!?സംഭവാമി യുഗെ യുഗെ......... വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല !!

Thursday, September 9, 2010

കേരളത്തിലെ റോഡ്‌ വികസനത്തിനായി 718 കോടി രൂപയുടെ പദ്ധതി.......

                                 റോഡ്‌ വികസനത്തിനായി 718 കോടി രൂപയുടെ പദ്ധതിക്ക്‌ മന്ത്രിസഭ അംഗീകാരം നല്‍കി..........
                               പല ഘട്ടങ്ങളായി ചില വായില്‍ പോയി അവസാനം ബാക്കി എത്രയുണ്ടാവുമോ എന്തോ... !?  ഇതിണ്റ്റെ പകുതി...പോട്ടെ കാല്‍ ഭാഗം തുകയെങ്കിലും ഇതിനായി ചിലവഴിക്കപ്പെട്ടിരുന്നെങ്കില്‍ കേരളത്തില്‍ യാത്ര എങ്കിലും സുഖകരം ആയേനെ....
                             ധൂമകേതു വന്നിടിച്ച ചന്ദ്രണ്റ്റെ പോലെയാണു ഇപ്പോള്‍ റോഡുകള്‍ !
"റോഡില്‍ കുഴികള്‍ ഉണ്ടയതാണൊ അതോ കുഴികളില്‍ അവിടെയും ഇവിടെയും റോഡ്‌ ഉണ്ടാക്കിയതാണൊ എന്നു ചിലപ്പോഴൊക്കെ തോന്നാറുണ്ട്‌... !!"

ക്ഷമിക്കണം........

                                                പ്രതികരണങ്ങള്‍ ലഭിക്കാത്തതുകൊണ്ട്‌ ബ്ളോഗ്‌ ചെയ്യാനുള്ള തത്പര്യം കുറഞ്ഞു............എങ്കിലും ഞാന്‍ എഴുതാന്‍ ശ്രമിക്കാം........
                                                                            എന്നു സ്വന്തം,
                                                                             വട്ടന്‍..