Monday, September 27, 2010

"സൂപ്പര്‍ താരങ്ങള്‍ സിനിമ കുറയ്ക്കണം"--ഇന്ദ്രജിത്ത്‌.....

                              മലയാള സിനിമയുടെ പ്രതിസന്ധിക്കൊരു പരിഹാരം ഒന്നെങ്കില്‍ തിയേറ്ററുകളുടെ എണ്ണം കൂട്ടുക അല്ലെങ്കില്‍ സൂപ്പര്‍ താരങ്ങള്‍ സിനിമ കുറയ്ക്കുക.... എന്നാലെ ചെറിയ സിനിമകള്‍ നിലനില്‍ക്കു...അവയാണ്‌ മലയാള സിനിമയുടെ അടിസ്ഥാനം.....
ഇത്‌ പറഞ്ഞത്‌ ഞാനല്ല...സിനിമാതാരം ഇന്ദ്രജിത്ത്‌....
                             ഞാനൊന്നു ചോദിച്ചോട്ടെ എണ്റ്റെ പൊന്നിഷ്ടാ.......ഒരു കൊല്ലം ഇറങ്ങുന്ന ഒട്ടുമിക്ക സൂപ്പര്‍ താര ചിത്രങ്ങളും ചെറിയ സിനിമകളെ പോലെ പൊട്ടുന്നു....ഒരു കൊല്ലത്തെ ഹിറ്റ്‌ ലിസ്റ്റ്‌ എതെങ്കിലും ഒരു മോഹന്‍ലാല്‍ ചിത്രവും ഒരു മമ്മൂട്ടി ചിത്രവും കാണും...പിന്നെ 1-2 ലോ ബഡ്ജറ്റ്‌ സിനിമകളും..... പക്ഷെ ഇവയ്ക്കെല്ലാം നല്ല ഒരു തിരക്കഥയുടെ പിന്‍ബലം കാണും എന്നുറപ്പാണ്‌.....
                            സത്യത്തില്‍ ആരഭിനയിക്കുന്നു എന്നത്‌ തുടക്കത്തിലെ തള്ളികയറ്റത്തിനെയെ സഹായിക്കു !കഥയാണു സിനിമയുടെ നട്ടെല്ല്...പിന്നെ പുറകില്‍ പ്രവര്‍ത്തിക്കുന്നവരും.... പുതുമുഖങ്ങളെ തേടിപ്പോവുന്നവറ്‍ പുതിയ തിരക്കഥകൃത്തുക്കളെയാണു അന്വേഷിക്കേണ്ടത്‌.... പഴയ മഹാന്‍മാരുടെ പാത പിന്‍ തുടരാന്‍ പറ്റിയവരെ.............

No comments:

Post a Comment