Friday, August 27, 2010

പഠിക്കുന്നയാള്‍ തന്നെ പരീക്ഷ എഴുതണോ... !?

                                 മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ സ്വന്തം മകള്‍ക്ക്‌ വേണ്ടി മറ്റൊരാളെക്കൊണ്ട്‌ പരീക്ഷ എഴുതിച്ചു എന്ന വിവാദത്തെ തുടര്‍ന്നു കശ്മീര്‍ പൊതുമരാമത്തു മന്ത്രി ജി.എം. സരൂരിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി !ഒരു പെണ്‍ ക്കുട്ടി ഉള്‍പ്പടെ 7 പേരെ ആള്‍മാറാട്ടത്തിന്‌ പിടികൂടിയുരുന്നു....എന്നാല്‍ തണ്റ്റെ മകള്‍ ജമ്മുവില്‍ ബിരുദ പഠനത്തിലാണെന്നും ഇത്‌ തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണു സരൂരി പറയുന്നത്‌........
                              ഞാന്‍ നിങ്ങളുടെ ശ്രദ്ധ ആവശ്യപ്പെടുന്നത്‌ മറ്റൊരു സംഗതിയിലേക്കാണ്‌........... പഠനം കഴിഞ്ഞ്‌ 2-3 കൊല്ലം കഴിഞ്ഞാലും ബിരുദത്തിണ്റ്റെ സപ്പ്ളിമെണ്റ്ററി പരീക്ഷ എഴുതാന്‍ വരുന്ന ധാരാളം പേരെ കോളേജുകളില്‍ കാണാം....ഇവരൊക്കെ അവിടെ പഠിച്ചവരാണെന്നും,ആള്‍മാറാട്ടം നടക്കുന്നില്ലെന്നും എന്താ യൂണിവേഴ്സിറ്റിക്ക്‌ ഇത്ര ഉറപ്പ്‌....
                               നൂറില്‍ അധികം കോളേജുകള്‍ ഉള്ള കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കാര്യം പിന്നെ പ്രത്യേകം എടുത്ത്‌ പറയണ്ടല്ലൊ.....!? അവിടെയൊക്കെ വേണമെങ്കില്‍ സെമെസ്റ്റര്‍ പരീക്ഷക്കു തന്നെ ഇതിലും വല്യ തിരിമറി നടക്കുന്നുണ്ടാവം.... മര്യാദയ്ക്ക്‌ പരീക്ഷ നടത്തി റിസല്‍ട്ട്‌ പുറത്തുവിടാന്‍ സന്‍മനസ്സുകാണിക്കാത്ത ഇവര്‍ ആള്‍മാറാട്ടതിനുള്ള സാധ്യതയ്ക്ക്‌ എതിരെ കണ്ണടയ്ക്കുന്നതില്‍ എന്തത്ഭുതം.... !!!!???

No comments:

Post a Comment